ലഹരി വിരുദ്ധ സന്ദേശയാത്ര 15 ന് ജില്ലയിൽ
Tuesday 13 May 2025 12:36 AM IST
കൊല്ലം: സംസ്ഥാന കായിക വകുപ്പിന്റെ അഭിമുഖ്യത്തിൽ മന്ത്രി വി. അബ്‌ദുറഹിമാൻ നേതൃത്വം നൽകുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര 15ന് ജില്ലയിൽ എത്തിച്ചേരും. കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോർട്ട്സ് എന്ന മുദ്ര വാക്യവുമായുള്ള സന്ദേശയാത്രയുടെ പ്രചരണാർത്ഥം ജില്ലയിൽ വിവിധ കായിക അസോസിയേഷനുകളുടെ അഭിമുഖ്യത്തിൽ മത്സരങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് വൈകിട്ട് 3.30ന് കന്റോൺമെന്റ് മൈതാനിയിൽ പെൺകുട്ടികളുടെ കബഡി മത്സരം നടക്കും. തുടർന്ന് കളക്ടറുടെ ടീം, സിറ്റി പൊലീസ് കമ്മിഷണറുടെ ടീം, കൊല്ലം പ്രസ്സ് ക്ലബ്ബ് ടീം, ജില്ലാ സ്പോർട്സ് കൗൺസിൽ ടീം എന്നിവർ തമ്മിൽ സെവൻസ് ഫുട്‌ബോൾ മത്സരമുണ്ടാവും. മത്സരങ്ങളുടെ കിക്ക് ഓഫ് മേയർ ഹണി ബെഞ്ചമിൻ നിർവ്വഹിക്കും.