സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ്
Tuesday 13 May 2025 12:37 AM IST
ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആർ.സി.സിയുടെ സഹകരണത്തോടെ നടത്തിയ സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ് യൂണിയൻ കോൺഫറൻസ് ഹാളിൽ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി. സജ്ജീവ് അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ ഡോ. കലാവതി, ഡോ. ഷംജി ഷാജഹാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, കൗൺസിൽ അംഗങ്ങളായ കെ.ചിത്രാംഗദൻ, വി. പ്രശാന്ത്, ആർ. ഗാന്ധി, കെ. സോമരാജൻ, വനിതാ സംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ്, സെക്രട്ടറി ബീനാ പ്രശാന്ത് എന്നിവർ സംസാരിച്ചു.