'അപമാനിച്ച് കഴിഞ്ഞെങ്കിൽ അത് പോയിക്കോട്ടെ'; മങ്കി ക്യാപ്പുമായി രാജവെമ്പാല, ക്യൂട്ടെന്ന് സെെബർ ലോകം

Tuesday 13 May 2025 10:53 AM IST

ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അതിൽ പാമ്പുകളുടെ വീഡിയോ വേഗം ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നവയാണ്. ഇപ്പോഴിതാ ഒരു രാജവെമ്പാലയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സാധാരണയായി മനുഷ്യൻ ഏറ്റവും കൂടുതൽ പേടിക്കുന്ന പാമ്പാണ് രാജവെമ്പാല. ഇന്ത്യയിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് ഇത്. കടിച്ചാൽ മരണം ഉറപ്പായതിനാൽ അടുത്തേക്ക് പോലും പോകാൻ പോലും ആരും ശ്രമിക്കാറില്ല.

19 അടിയോളം നീളവും, വിടർത്തിയ പത്തിയുമായി ഗാംഭീര്യത്തോടുകൂടി നിൽക്കാറുള്ള ഈ പാമ്പ് ഇനത്തിന് അതിന്റെ ഗൗരവം കൊണ്ടുതന്നെയാകും പാമ്പുകളിലെ രാജപദവി ലഭിച്ചത്. എന്നാൽ പുറത്തുവന്ന വീഡിയോയിൽ മങ്കി ക്യാപ്പ് അണിഞ്ഞ് നിൽക്കുന്ന രാജവെമ്പാലയെയാണ് കാണാൻ കഴിയുന്നത്.

'സഹബാത്തലംറിയൽ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മങ്കി ക്യാപ്പ് ധരിച്ച് യുവാവിനൊപ്പം നിൽക്കുന്ന രാജവെമ്പാല എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. 3.9 മില്യൺ വ്യൂസാണ് ഇതിനോടകം വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്.

'അപമാനിച്ച് കഴിഞ്ഞെങ്കിൽ അത് പോയിക്കോട്ടെ',​ 'എങ്ങനെയാണ് ആ തൊപ്പി അതിനെ ധരിപ്പിച്ചത്',​ 'പാവം രാജവെമ്പാല',​ 'ക്യൂട്ട്,​ 'ഈശ്വര ഇത് എന്താ ഒരു രാജവെമ്പാലയല്ലേ ആ നിൽക്കുന്നേ',​ 'ഞാനൊരു രാജവെമ്പാലയാണെന്ന് ഈ പൊട്ടനോട് ആരെങ്കിലുമൊന്ന് പറഞ്ഞുകൊടുക്കെടാ ',​ 'കിംഗ് ആയോണ്ട് ആളൊരു മാന്യൻ ആണ്. പക്ഷെ കടികിട്ടിയാൽ പടം ആകും',​ 'എന്നാടാ ഈ കാണിച്ചു വച്ചേക്കുന്നേ',​ 'രണ്ട് സൈഡിലും ഇൻഡിക്കേറ്റർ ഒക്കെ ഉണ്ടല്ലോ' ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ