അദ്ധ്യാപകർക്കായി സെമിനാർ

Wednesday 14 May 2025 12:16 AM IST
സൈവൈവ് സെന്റർ ഫോർ മെന്റൽ ഹെൽത്ത് കെയർ അദ്ധ്യാപകർക്ക് വേണ്ടി സംഘടിപ്പിച്ച 'ബീയോണ്ട് ദി ബ്ലാക്ക്‌ ബോർഡ് ' എന്ന സെമിനാറിൽ തൃക്കാക്കര പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ പി.വി. ബേബി സംസാരിക്കുന്നു

കൊച്ചി: സൈവൈവ് സെന്റർ ഫോർ മെന്റൽ ഹെൽത്ത് കെയർ അദ്ധ്യാപകർക്കായി സംഘടിപ്പിച്ച ബീയോണ്ട് ദി ബ്ലാക്ക്‌ ബോർഡ് സെമിനാർ ഡി.എം.ഒ ഡോ.കെ.കെ. ഓമന ഉദ്ഘാടനം ചെയ്തു. തൃക്കാക്കര എ.സി.പി പി.വി. ബേബി സംസാരിച്ചു. സി.ബി.എസ്. ഇ സ്‌കൂൾ മാനേജ്മന്റ് അസോ. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഇബ്രാഹിംഖാൻ, കീഹോൾ ക്ലിനിക് സി.എം.ഡി ഡോ. ആർ. പദ്മകുമാർ, സൈക്കോളജിസ്റ്റ് ദിവ്യ പദ്മകുമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സോനം മനോജ് എന്നിവർ പങ്കെടുത്തു.