റോഡിൽ ചുറ്റിപ്പിണയുന്ന പാമ്പുകൾ, ഇണചേരുന്നത് നോക്കിനിന്ന് ആളുകളും നായയും; വീഡിയോ

Tuesday 13 May 2025 4:42 PM IST

പാമ്പുകളെ പേടിയില്ലാത്തവർ ചുരുക്കമായിരിക്കും. പാമ്പിനെ ചുറ്റിപ്പറ്റി പല വിശ്വാസങ്ങളുമുണ്ട്. പാമ്പ് ഇണ ചേരുന്നത് കാണുന്നത് ദോഷമാണെന്ന് വിശ്വസിക്കുന്ന ചിലരുമുണ്ട്. എന്നാൽ മറ്റുചിലർക്ക് ഇത് കൗതുകമാണ്. പാമ്പ് ഇണ ചേരുന്നത് വളരെ അപൂർവമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.

പൂനെയിലെ ശൈലേഷ് നഗറിൽ നടന്ന ഒരു അപൂർവ പാമ്പുകളുടെ ഇണചേരൽ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. റോഡരികിൽ വച്ചാണ് പാമ്പുകളുടെ ഇണചേരൽ. ചുറ്റിപ്പിണയുന്ന പാമ്പുകളെ കണ്ടതും നിരവധി പേർ അത് ഫോണിൽ പകർത്തി, മറ്റുള്ളവർക്ക് ഷെയർ ചെയ്തു.

ഇതിലൊരു വീഡിയോ ആരോ സോഷ്യൽ മീഡിയയിലുമിട്ടു. വളരെപ്പെട്ടന്നുതന്നെ വീഡ‌ിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് വന്നുകൊണ്ടിരിക്കുന്നത്. ആകാംക്ഷ മൂലം പാമ്പിനടുത്തുപോയി ഇതുനോക്കി നിന്നാൽ കടിയേൽക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്.