സൗത്ത് ഇന്ത്യൻ ബാങ്ക് ജേതാക്കൾ
Tuesday 13 May 2025 6:46 PM IST
കൊച്ചി: സ്റ്റേറ്റ് ഫോറം ഒഫ് ബാങ്കേഴ്സ് ക്ലബ്സ് കേരള സംഘടിപ്പിച്ച ഓൾ കേരള ഇന്റർബാങ്ക് ക്രിക്കറ്റ് ടൂർണമെന്റിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജേതാക്കളായി. ഫെഡറൽ ബാങ്കിനെയാണ് തോൽപ്പിച്ചത്. കനറാ ബാങ്കിനാണ് മൂന്നാംസ്ഥാനം. മികച്ച പ്രകടനത്തിന് സൗത്ത് ഇന്ത്യൻ ബാങ്കിലെ വി. അരവിന്ദ് (കളിക്കാരൻ), കേരള ഗ്രാമീൺ ബാങ്കിലെ കെ. ഹരികൃഷ്ണൻ (ബാറ്റർ),ഫെഡറൽബാങ്കിലെ രജിത് കൃഷ്ണൻ (ബൗളർ) എന്നിവരെ തിരഞ്ഞെടുത്തു. ടൂർണമെന്റ് ഉദ്യോഗമണ്ഡൽ ഫാക്ട് ഗ്രൗണ്ടിൽ ക്ലബ് പ്രസിഡന്റ് പി.വി. ജോയ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ സമ്മാനദാനം നിർവഹിച്ചു.