അവധിക്കാല ക്യാമ്പിന് തുടക്കം

Wednesday 14 May 2025 12:02 AM IST
ബി.പി.മൊയ്തീൻ ബാലവേദിയുടെ വർണ്ണക്കൂടാരം എ.വി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ബി.പി മൊയ്തീൻ ലൈബ്രറി ബാലവേദി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ അവധിക്കാല ക്യാമ്പ് 'വർണക്കൂടാരം' ആനയാംകുന്ന് എക്സൽ പ്ലസ് അക്കാഡമിയിൽ തുടങ്ങി. കഥാകൃത്ത് എ.വി.സുധാകരൻ ഉദ്ഘാടനം ചെയ്തു . ലൈബ്രറി കൗൺസിൽ മുക്കം മേഖല സമിതി കൺവീനർ ബി .അലി ഹസൻ അദ്ധ്യക്ഷത വഹിച്ചു . എ.പി മുരളീധരൻ പ്രസംഗിച്ചു. സജി കള്ളികാട്ട് സ്വാഗതവും അയിഷ റാബിഹ നന്ദിയും പറഞ്ഞു. കവിത, കഥ, നാടകം എന്നിവ രചിക്കൽ, കവിതകൾക്ക് ഈണം നൽകൽ, കരകൗശല വസ്തുക്കളുടെ നിർമ്മാണം എന്നിവയിൽ പരിശീലനവും ഭാഷാ പഠനവും നടക്കും. എ. വി സുധാകരൻ , എ.പി മുരളിധരൻ, കെ.വി.ജെസി, മുക്കം വിജയൻ, പ്രഭാകരൻ മുക്കം എന്നിവർ നേതൃത്വം നൽകും.