കർഷക കോൺഗ്രസ് പ്രതിഷേധ ധർണ

Wednesday 14 May 2025 12:02 AM IST
പ്രതിഷേധ ധർണ്ണ

ബേപ്പൂർ: പിണറായി സർക്കാരിന്റെ കർഷക വഞ്ചനക്കെതിരെ ബേപ്പൂർ നിയോജക മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ ചെറുവണ്ണൂർ നല്ലളം കൃഷി ഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അയനിക്കാട്ട് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സികുട്ടീവ് അംഗം ടി കെ. അബ്ദുൽ ഗഫൂർ, ഫറോക്ക് ബ്ലോക്ക്‌ പ്രസിഡന്റ് കെ. തസ്‌വീർ ഹസൻ, യു.ഡി.എഫ് മേഖലാ കൺവീനർ എൻ. രത്നാകരൻ, കർഷക കോൺഗ്രസ് ബേപ്പൂർ നിയോജകമണ്ഡലം പ്രസിഡന്റ് സുബൈർ കളത്തിൽ, സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി എൻ. ഇഫ്തികർ, മുല്ലവീട്ടിൽ ഗുലാം ഹുസൈൻ, ജമിനി കുമാർ പുല്ലൂർ, ടി. അബ്ദുൽ അസീസ്, പി പി. കൃഷ്ണൻ, സി കെ. മണി, ബഷീർ കൊളക്കാടൻ, സ്വരൂപ്‌ ശിവപുരി, സി. വാരിജാക്ഷൻ, എ പി. സിദ്ധാർത്ഥൻ, ചെരാൽ ശിവാനന്ദൻ, കെ. വിജു കുമാർ,എൻ പി. ഹാരിസ് എന്നിവർ പ്രസംഗിച്ചു.