കൗൺസിൽ വാർഷികം സംഘാടക സമിതി

Wednesday 14 May 2025 12:30 AM IST
'

കൊയിലാണ്ടി : നഗരസഭ കൗൺസിൽ വാർഷികം സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തന പരിപാടികൾ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഇന്ദിര കെ.എ , സി. പ്രജില, നിജില പറവക്കൊടി എന്നിവർ സംസാരിച്ചു. അസി. എൻജിനിയർ ശിവപ്രസാദ് നന്ദി പറഞ്ഞു. 24, 25, 26 തിയകളിലായി ഉദ്ഘാടന സമ്മേളനം, ഘോഷയാത്ര , അനുമോദന സദസ്, നാടകം , കുടുംബശ്രീ കലോത്സവം , വയോജന കലോത്സവം തുടങ്ങി വിവിധ പരിപാടികൾ നടക്കും.