സൈനികർക്ക് ഐക്യദാർഢ്യം
Wednesday 14 May 2025 12:02 AM IST
നന്മണ്ട: പഹൽഗാമിലെ ഭീകരാക്രമണത്തിനെതിരെ പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകൾ ആക്രമിച്ച് നശിപ്പിച്ച ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്തിന്റെ നേതൃത്വത്തിൽ നന്മണ്ടയിൽ ഐക്യദാർഢ്യ റാലി നടത്തി. താലൂക്ക് പ്രസിഡന്റ് രാജൻ തിരുവോത്ത്, സെക്രട്ടറി കെ. സുധാകരൻ, നന്മണ്ട സ്ഥാനീയ സമിതി രക്ഷാധികാരി വാസു കിടാവ് , സെക്രട്ടറി ടി.കെ വത്സലൻ, സൈന്യ മാതൃശക്തി താലൂക്ക് പ്രസിഡന്റ് പത്മിനി ശ്രീനിവാസൻ, സ്ഥാനീയ സമിതി പ്രസിഡന്റ് സ്വപ്ന ശശിധരൻ, ആർ.എസ്.എസ് ബാലുശ്ശേരി ഖണ്ഡ് സംഘചാലക് ടി. കെ സന്തോഷ് കുമാർ, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡന്റ് പി ഗോപാലൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.