ലോക ക്ഷീരദിനം
Wednesday 14 May 2025 1:31 AM IST
ആലത്തൂർ: ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രം സ്‌കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തുന്നു. ചിത്രരചന, ക്വിസ്, പ്രബന്ധ മത്സരം എന്നിവയാണ് നടത്തുന്നത്. മേയ് 29 ന് രാവിലെ 10 ന് ആലത്തൂർ ക്ഷീര പരിശീലന കേന്ദ്രത്തിലാണ് മത്സരം. ചിത്രരചന മത്സരം എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗത്തിന് പങ്കെടുക്കാം. പ്രബന്ധ മത്സരം, ക്വിസ് എന്നിവയ്ക്ക് യു.പിക്കും ഹൈസ്‌കൂളിനും പങ്കെടുക്കാം. സ്‌കൂൾ തിരിച്ചറിയൽ കാർഡും ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളും സഹിതം എത്തിച്ചേരേണ്ടതാണ്. മേയ് 24 നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 04922 226040, 7902458762.