താത്കാലിക നിയമനം

Wednesday 14 May 2025 1:33 AM IST
job

പത്തിരിപ്പാല: ജീവനി പദ്ധതിയുടെ ഭാഗമായി അടുത്ത അദ്ധ്യയന വർഷത്തേക്ക് താത്കാലിക സൈക്കോളജിസ്റ്റ് ഓൺ കോൺട്രാക്ട് തസ്തികയിലേക്ക് നിയമനം നടത്തുന്നു. മേയ് 22 ന് രാവിലെ 10ന് പത്തിരിപ്പാല ഗവ.കോളേജിലാണ് അഭിമുഖം. ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ്, പത്തിരിപ്പാല, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് തോലനൂർ, എം.ഇ.എസ് കോളേജ്, മണ്ണാർക്കാട്, വി.ടി.ബി കോളേജ് ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലേക്കാണ് നിയമനം. റെഗുലർ സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തണം. ഫോൺ: 0491 2873999