റേഡിയോ സുഹൃദ് സംഗമം 18ന്

Wednesday 14 May 2025 1:38 AM IST

കൊച്ചി: അഖില കേരള റേഡിയോ ലിസണേഴ്‌സ് അസോസിയേഷൻ ജില്ലാ സുഹൃദ് സംഗമം 18ന് രാവിലെ 10ന് കാക്കനാട് പെൻഷൻ ഭവനിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്യും. ആകാശവാണിയിൽ നിന്ന് വിരമിക്കുന്ന അസിസ്റ്റന്റ് ഡയറക്ടർ ശ്രീകുമാർ മുഖത്തല, പ്രോഗ്രാം എക്‌സിക്യൂട്ടീവ് ടി.പി. രാജേഷ്, സ്റ്റേഷൻ മേധാവി മാത്യു ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുഞ്ഞ് തൃക്കാക്കര അദ്ധ്യക്ഷത വഹിക്കും. നഗരസഭാ കൗൺസിലർ ഉണ്ണി കാക്കനാട്, ആകാശവാണി പ്രക്ഷേപകരായ എം.വി. ശശികുമാർ, അഖിൽ സുകുമാരൻ, ബാലനാരായണൻ, ഡി. പ്രദീപ് കുമാർ, വി.എം. ഗിരിജ തുടങ്ങിയവർ സംസാരിക്കും.