മലയാളി സ്റ്റാർട്ടപ്പിന് 22 കോടി ഫണ്ടിംഗ്

Wednesday 14 May 2025 12:38 AM IST

കൊച്ചി: മലയാളി സഹസ്ഥാപകനായ ബംഗളൂരുവിലെ സ്റ്റാർട്ടപ്പ് കമ്പനിക്ക് 22 കോടിയുടെ ഫണ്ടിംഗ് ലഭിച്ചു. വ്യാവസായിക ഇലക്ട്രോണിക്, ഇലക്ട്രിക്കൽ കണക്‌ടറുകൾ നിർമ്മിക്കുന്ന ടി.ഐ.ഇ.എ കണക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് നിക്ഷേപം ലഭിച്ചത്. ഇടുക്കി അടിമാലി സ്വദേശിയായ അജിത് ശശിധരൻ സി.ഇ.ഒയും പുനീത് ശ്രീധർ ജോഷി സി.ടി.ഒയുമായ ടി.ഐ.ഇ.എക്ക് ജാംവന്ത് വെഞ്ച്വേഴ്സ്, വലോവർ ക്യാപ്പിറ്റൽ, 8 എക്സ് വെഞ്ചേഴ്സ്, ഐവി ക്യാപ്പിറ്റൽ എന്നിവയാണ് നിക്ഷേപിച്ചത്. ഉത്പന്നങ്ങളുടെ വികസനം, രൂപകല്പന, നിർമ്മാണം എന്നീ രംഗങ്ങളിലാണ് പ്രവർത്തനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ ഇൻക്യൂബേറ്റ് ചെയ്‌ത സ്റ്റാർട്ടപ്പാണ്.