മിശ്രഭോജനം 108-ാം വാർഷികം

Wednesday 14 May 2025 1:46 AM IST

വൈപ്പിൻ: കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ മിശ്രഭോജനത്തിന്റെ 108ാം വാർഷികം 30ന് സഹോദരൻ അയ്യപ്പൻ സ്മാരകത്തിന്റെ ആഭിമുഖ്യത്തിൽ ചെറായിയിൽ നടക്കും. സഹോദരൻ അയ്യപ്പൻ മിശ്രഭോജനം നടത്തിയ തുണ്ടിപ്പറമ്പിൽ രാവിലെ 9ന് പുഷ്പാർച്ചന നടത്തും. രാവിലെ 10ന് സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ മിശ്രഭോജന സ്മൃതിസംഗമം കേരള സർവ്വകലാശാലയിലെ ശ്രീനാരായണഗുരു അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. എ.എ. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി എസ്. ശർമ്മ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. കെ.ആർ. സജിത പ്രഭാഷണം നടത്തും. ഡോ. കെ.കെ. ജോഷി, ജോഷി ഡോൺ ബോസ്‌കോ എന്നിവർ സംസാരിക്കും.