കോൺഗ്രസ് മുനമ്പം ഐക്യദാർഢ്യ സദസ് നാളെ

Wednesday 14 May 2025 1:55 AM IST

കൊച്ചി: മുനമ്പം വിഷയം വർഗീയ ചേരിതിരിവിന് ഉപയോഗിക്കുന്ന ബി.ജെ.പി സി.പി.എം കൂട്ടുകെട്ടിനെതിരെയും കുടിയൊഴിപ്പിക്കലിനെതിരെയും ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ മുനമ്പം ഐക്യദാർഢ്യ സദസ് സംഘടിപ്പിക്കും. വൈകിട്ട് 5ന് ചെറായി ജംഗ്ഷനിൽ നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മുനമ്പത്തെ ജനങ്ങളെ ബി.ജെ.പി പറഞ്ഞുപറ്റിക്കുകയായിരുന്നെന്നും വോട്ടിനായി വർഗീയ ചേരിതിരിവുണ്ടാക്കാനാണ് ശ്രമിച്ചതെന്നും ഇതിനെതിരായ പ്രതിഷേധം കൂടിയായാണ് ഐക്യദാർഢ്യ സദസെന്നും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.