ഇന്ത്യയുടെ സമുദ്ര‌യാൻ ദൗത്യം 2026 അവസാനത്തോടെ

Wednesday 14 May 2025 12:57 AM IST

കൊ​ച്ചി​:​ ​മ​നു​ഷ്യ​നെ​ ​വ​ഹി​ച്ചു​ള്ള​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ദ്യ​ത്തെ​ ​സ​ബ്‌​മെ​ഴ്‌​സി​ബി​ൾ​ ​വാ​ഹ​ന​മാ​യ​ ​'​മ​ത്സ്യ​'​യു​ടെ​ 6000​ ​മീ​റ്റ​ർ​ ​സ​മു​ദ്ര​‌​യാ​ൻ​ ​ആ​ഴ​ക്ക​ട​ൽ​ ​ദൗ​ത്യം​ 2026​ ​അ​വ​സാ​ന​ത്തോ​ടെ​ ​ന​ട​ത്താ​നാ​കു​മെ​ന്ന് ​ആ​ഴ​ക്ക​ട​ൽ​ ​ദൗ​ത്യ​ത്തി​ന്റെ​ ​നോ​ഡ​ൽ​ ​ഏ​ജ​ൻ​സി​യാ​യ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ​ഒ​ഫ് ​ഓ​ഷ്യ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​(​എ​ൻ.​ഐ.​ഒ.​ടി​)​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​ബാ​ലാ​ജി​ ​രാ​മ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​ കേ​ന്ദ്ര​ ​സ​മു​ദ്ര​മ​ത്സ്യ​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​(​സി.​എം.​എ​ഫ്.​ആ​ർ.​ഐ​)​ ​ബ്ലൂ​ ​ഇ​ക്കോ​ണ​മി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ദേ​ശീ​യ​ ​ശി​ല്പ​ശാ​ല​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. സി.​എം.​എ​ഫ്.​ആ​ർ.​ഐ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​ഗ്രി​ൻ​സ​ൺ​ ​ജോ​ർ​ജ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ഓ​ഷ്യ​ൻ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​ർ​വീ​സ​സ് ​മു​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​സ​തീ​ഷ് ​ഷേ​ണാ​യി,​ ​വി​ജ്ഞാ​ന​ ​ഭാ​ര​തി​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​വി​വേ​കാ​ന​ന്ദ​ ​പൈ,​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഓ​ഷ്യാ​നോ​ഗ്ര​ഫി​ ​മു​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​എ​സ്.​ ​പ്ര​സ​ന്ന​കു​മാ​ർ,​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​യു​ടെ​ ​കോ​ർ​ഡി​നേ​റ്റ​ർ​ ​ഡോ.​ ​ര​തീ​ഷ് ​കു​മാ​ർ​ ​ര​വീ​ന്ദ്ര​ൻ​ ​എ​ന്നി​വ​രും​ ​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ച്ചു.​

സമുദ്രയാൻ ദൗത്യം

മൂ​ന്ന് ​ശാ​സ്ത്ര​ജ്ഞ​രെ​ ​വ​ഹി​ച്ചു​ള്ള​ ​ആ​ഴ​ക്ക​ട​ൽ​ ​പ​ര്യ​വേ​ക്ഷ​ണ​ത്തി​നാ​ണ് ​ത​യ്യാ​റെ​ടു​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​യു​ടെ​ ​ത​ദ്ദേ​ശീ​യ​ ​സാ​ങ്കേ​തി​ക​വി​ദ്യ​ ​ഉ​പ​യോ​ഗി​ച്ച് ​വി​ക​സി​പ്പി​ച്ച​ ​ഈ​ ​നാ​ലാം​ ​ത​ല​മു​റ​ ​അ​ന്ത​ർ​വാ​ഹി​നി​യ്ക്ക് 25​ട​ൺ​ ​ഭാ​ര​മു​ണ്ട്.​ ​സ​മു​ദ്ര​ത്തി​ന​ടി​യി​ലെ​ ​അ​തി​തീ​വ്ര​ ​മ​ർ​ദ​ത്തെ​യും​ ​മ​റ്റ് ​പ്ര​തി​കൂ​ല​ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​യും​ ​നേ​രി​ടാ​ൻ​ ​പാ​ക​ത്തി​ലാ​ണ് ​രൂ​പ​ക​ല്പ​ന. വി​വി​ധ​ ​ഘ​ട്ട​ങ്ങ​ളാ​യാ​ണ് ​ലോ​ഞ്ചിം​ഗ് ​ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​ഈ​ ​വ​ർ​ഷം​ ​അ​വ​സാ​ന​ത്തോ​ടെ​ 500​മീ​റ്റ​ർ​ ​ആ​ഴ​ത്തി​ലേ​ക്കു​ള്ള​ ​പ​രീ​ക്ഷ​ണം​ ​ന​ട​ത്തും.​ ​നാ​ല് ​മ​ണി​ക്കൂ​ർ​ ​വീ​തം​ ​ആ​ഴ​ക്ക​ട​ലി​ലേ​ക്കും​ ​തി​രി​ച്ചു​വ​രാ​നു​മാ​യി​ ​എ​ടു​ക്കു​മെ​ന്നാ​ണ് ​ക​ണ​ക്കു​ക്കൂ​ട്ട​ൽ.​ ​ആ​ഴ​ക്ക​ട​ൽ​ ​മേ​ഖ​ല​യി​ൽ​ ​നി​ന്ന് ​നി​ർ​ണാ​യ​ക​ ​സാ​മ്പി​ളു​ക​ൾ​ ​ശേ​ഖ​രി​ക്കു​ന്ന​തി​ൽ​ ​ഇ​ത് ​സ​ഹാ​യി​ക്കും.

ആഴക്കടലിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങളുടെ വിലയിരുത്തൽ

സമഗ്രമായ സമുദ്ര നിരീക്ഷണം

ആഴക്കടൽ ടൂറിസത്തിന്റെ സാദ്ധ്യതകൾക്ക് വഴിതുറക്കൽ