കെ.എം.എ സംഘം വിയറ്റ്നാമിൽ
Wednesday 14 May 2025 12:02 AM IST
കൊച്ചി: ബിസിനസ്, സംരംഭക സാദ്ധ്യതകളെക്കുറിച്ച് പഠിക്കാൻ കേരള മാനേജ്മെന്റ് അസോസിയേഷൻ (കെ.എം.എ) പ്രതിനിധിസംഘം വിയറ്റ്നാം സന്ദർശനം പൂർത്തിയാക്കി. പ്രസിഡന്റ് ബിബു പുന്നൂരാൻ, സെക്രട്ടറി ഡോ. അനിൽ ജോസഫ് എന്നിവർ നേതൃത്വം നൽകി.
വിയറ്റ്നാമിലെ ഇന്ത്യൻ ബിസിനസ് ചേംബർ (ഇൻചാം) സെക്രട്ടറി ദുയി ക്വി, ഡയറക്ടർ ബോർഡ് അംഗങ്ങളായ വിജേഷ് എം.വി., പിയൂഷ് റാത്തോർ എന്നിവർ സ്വീകരിച്ചു. ഉത്പാദനം, സാങ്കേതികവിദ്യ, വ്യാപാരം തുടങ്ങിയ മേഖലകളിലെ സംരംഭങ്ങൾ സംഘം സന്ദർശിച്ചു. വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ദ്ധർ, പ്രവാസി ബിസിനസ് സമൂഹം എന്നിവരുമായും ഇൻചാം ഇൻചാമിന്റെ ഡയറക്ടർ ബോർഡംഗങ്ങളുമായും ചർച്ച നടത്തി.