പ്രതിഷേധദിനം ആചരിച്ചു
Wednesday 14 May 2025 2:04 AM IST
കൊച്ചി: നാട്ടുചികിത്സാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള ബഡ്ജറ്റ് നിർദ്ദേശത്തിനെതിരെ ആയുർവേദ ഐക്യവേദി ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധദിനം ആചരിച്ചു. ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സെക്രട്ടേറിയറ്റിന് മുമ്പിൽ പ്രതിഷേധ മാർച്ച് നടത്തും. തൃപ്പൂണിത്തറ ഗവ. ആയുർവേദ കോളേജിൽ ചേർന്ന യോഗത്തിൽ ഡോ. സാദത്ത് ദിനകർ, ഡോ. ജയൻ ഡി, ഡോ. നോബിൾ, ഡോ. ജിൻഷിദ്, ഡോ. ശ്രീകുമാർ, ഡോ. മനു ആർ. മംഗലത്ത്, ഉജ്ജ്വൽ എന്നിവർ സംസാരിച്ചു. കോതമംഗലം നങ്ങേലി ആയുർവേദ മെഡിക്കൽ കോളേജിൽ ഡോ. ജോയ്സ്, ഡോ. രാജശേഘഖരൻ, ഡോ. വിനീത്, ഡോ. ഷിബു, ഡോ. സുനിൽ, ഡോ. ബിനോയ് ഭാസ്കരൻ എന്നിവർ സംസാരിച്ചു.