കൊച്ചിൻ പ്രീമിയർ ലീഗിന് കിക്കോഫ്

Wednesday 14 May 2025 1:08 AM IST

കൊച്ചി: ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കൊച്ചിൻ പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരങ്ങൾ 15ന് വൈകിട്ട് 4.30ന് പനമ്പിള്ളിനഗർ സ്‌പോർട്‌സ് കൗൺസിൽ ഗ്രൗണ്ടിൽ ആരംഭിക്കും. ടി.ജെ വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സൂപ്പർ ഡിവിഷനിൽ ഉൾപ്പെടുന്ന ഗോൾഡൻ ത്രെഡ്‌സ് എഫ്.സി, ഉദയ സ്‌പോർട്ടിംഗ് ക്ലബ്, ബൈസെന്റേൻ എഫ്.സി, കൊച്ചി സിറ്റി എഫ്.സി, മുത്തൂറ്റ് എഫ്.എ, സെൻട്രൽ എക്‌സൈസ്, കൊച്ചിൻ പോർട്ട് അതോറിറ്റി ടീമുകളാണ് മത്സരിക്കുന്നത്. 15ന് ആദ്യ മത്സരത്തിൽ ഉദയ സ്‌പോർട്ടിംഗ് ക്ലബ് കോച്ചിൻ പോർട്ട് അതോറിറ്റിയെ നേരിടും. ദിവസവും വൈകിട്ട് 4.30ന് മത്സരങ്ങൾ. ജൂൺ നാലിനാണ് അവസാനമത്സരം.