അദീബ് അഹമ്മദ് വീണ്ടും ഫിക്കി അറബ് ചെയർമാൻ

Wednesday 14 May 2025 12:26 AM IST

കൊച്ചി: ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) അറബ് കൗൺസിൽ ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ വീണ്ടും തിരഞ്ഞെടുത്തു.

യുവസംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും കൂടുതൽ അവസരമൊരുക്കാനും ഇന്ത്യയുലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ജി.സി.സി വിപണി ലഭ്യമാക്കാനും ശ്രമിക്കുമെന്ന് അദീബ് അഹമ്മദ് പറഞ്ഞു. മിഡിൽ ഈസ്റ്റിലെ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന പദ്ധതികളും ആസൂത്രണം ചെയ്യും.

ആഡംബര ഹോസ്‌പിറ്റാലിറ്റി കമ്പനിയായ ട്വന്റി 14 ഹോൾഡിംഗ്‌സിനും നേതൃത്വം നൽകുന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന് കീഴിൽ ലുലു ഫോറെക്‌സ്, ലുലു ഫിൻസർവ് എന്നിവയാണ് ഇന്ത്യയിലുള്ളത്.