നേത്രപരിശോധന ക്യാമ്പ്

Wednesday 14 May 2025 12:45 AM IST

റാന്നി : ഏഴോലി മരോട്ടി പതാൽ ഫ്രണ്ട്സ് പുരുഷ പരസ്പര സഹായസംഘത്തിന്റെ നേതൃത്വത്തിൽ കല്ലട ഐ കെയർ ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ നേത്രപരിശോധനക്യാമ്പ് നടത്തി. റാന്നി പൊലീസ് സബ് ഇൻസ്പെക്‌ടർ കൃഷ്‌ണകുമാർ ഉദ്ഘാടനം ചെയ്തു. സംഘം രക്ഷാധികാരി രാജു തേക്കടയിൽ അദ്ധ്യക്ഷത വഹിച്ചു. ബിനു തൈപ്പറമ്പിൽ, ജോൺ ശമുവേൽ, ബേബി ജോൺ, പി.എം. മാത്യു, രാജു ഓലിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.