നിർമ്മാണം പൂർത്തിയാക്കണം

Wednesday 14 May 2025 12:45 AM IST

റാന്നി : കൊല്ലമുള പാലത്തിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ആവശ്യപ്പെട്ടു. പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുകയായിരുന്നു എം.എൽ.എ. മഠത്തുംചാൽ - മുക്കൂട്ടുതറ റോഡിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയെ കോട്ടയവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ പാലമാണിത്. വൈദ്യുത പോസ്റ്റുകളിലും പൈപ്പുലൈനും മാറ്റുന്നതിന് എടുത്ത കാലതാമസം കാരണം റോഡ് നിർമ്മാണം അനന്തമായി നീളുകയും കരാറുകാരൻ നിർമ്മാണ പ്രവർത്തി ഉപേക്ഷിച്ചിരുന്നു. തുടർന്നാണ് രണ്ടാംഘട്ടത്തിൽ 23.9 കോടി രൂപ കൂടി ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കുവാൻ നടപടി സ്വീകരിച്ചത്.