സമഗ്ര കർമപദ്ധതി

Wednesday 14 May 2025 12:46 AM IST

പത്തനംതിട്ട: 'കരുതലാകാം കരുത്തോടെ' രക്ഷാകർതൃ ശാക്തീകരണത്തിൽ അധിഷ്ഠിതമായ സമഗ്ര കർമപദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാപ്രഭ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ മുഖ്യസന്ദേശം നൽകി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ.അനില റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.അജയകുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജിജി മാത്യു, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.