ടെയ്ലേഴ്സ് അസോ. സമ്മേളനം
Wednesday 14 May 2025 12:58 AM IST
കോഴഞ്ചേരി : തയ്യൽ തൊഴിലാളി ക്ഷേമ പെൻഷൻ 15,000 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് കേരളാ സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എസ്.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറർ ജി.കാർത്തികേയൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സുനിൽകുമാർ , ജില്ലാ സെക്രട്ടറി ബി.രാജമ്മ , എം.വി.മോഹനൻ, സജിത.എസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഗോപാലകൃഷ്ണൻ നായർ (പ്രസിഡന്റ്), ബി.രാജമ്മ (സെക്രട്ടറി), എം.വി.മോഹനൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.