മുഖം തകർത്ത് മൃഗീയത, ക്രൂരത യുവ അഭിഭാഷകയോട്, സീനിയർ അഭിഭാഷകൻ ഒളിവിൽ, സംഭവം വഞ്ചിയൂർ വക്കീൽ ഓഫീസിൽ

Wednesday 14 May 2025 4:18 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​യു​വ​ ​അ​ഭി​ഭാ​ഷ​ക​യോ​ട് ​സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​കൻ​ ​കാ​ട്ടി​യ​ ​കൊ​ടും​ക്രൂ​ര​ത​യു​ടെ​ ​ചി​ത്രം​ ​ദൃ​ശ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ക​ണ്ട് ​ന​ടു​ങ്ങി​ ​നി​ൽ​ക്കു​ക​യാ​ണ് ​കേ​ര​ളം.

അ​കാ​ര​ണ​മാ​യി​ ​ജോ​ലി​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യ​തി​നെ​ക്കു​റി​ച്ച് ​ചോ​ദി​ച്ച​തി​നാ​യി​രു​ന്നു​ ​മൃ​ഗീ​യ​ത. കൈ​കൊ​ണ്ടും​ ​നി​ലം​തു​ട​യ്ക്കു​ന്ന​ ​മോ​പ്പ് ​സ്‌​റ്റി​ക്കു​കൊ​ണ്ടു​മു​ള്ള​ ​അ​ടി​യേ​റ്റ് ​അ​ഭി​ഭാ​ഷ​ക​യു​ടെ​ ​മു​ഖം​ ​ക​ല​ങ്ങി.​ ​മു​ഖ​മാ​കെ​ ​ച​ത​ഞ്ഞ് ​നീ​രു​വ​ന്ന് ​വീ​ങ്ങി.​ ​വ​ല​തു​ക​ണ്ണി​നും​ ​താ​ടി​യെ​ല്ലി​നും​ ​സാ​ര​മാ​യി​ ​പ​രി​ക്കേ​റ്റു.​ ​ക​ണ്ണി​നു​താ​ഴെ​ ​നേ​രി​യ​ ​പൊ​ട്ട​ലു​ണ്ടാ​യി.​ ​തി​രു​വ​ന​ന്ത​പു​രം​ ​വ​ഞ്ചി​യൂ​ർ​ ​ജി​ല്ലാ​ ​കോ​ട​തി​യി​ലെ​ ​അ​ഭി​ഭാ​ഷ​ക​ ​പാ​റ​ശാ​ല​ ​കോ​ട്ട​വി​ള​ ​പു​തു​വ​ൽ​പു​ത്ത​ൻ​ ​വീ​ട്ടി​ൽ​ ​ജെ.​വി.​ശ്യാ​മി​ലി​യാ​ണ് ​(26​)​ ​മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ​ത്.​ 6​ ​മാ​സം​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞി​ന്റെ​ ​അ​മ്മ​യാ​ണ് ​ശ്യാ​മി​ലി.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ ​നോ​ക്കി​നി​ൽ​ക്കെ​യാ​ണ് ​ഇ​തൊ​ക്കെ​ ​ന​ട​ന്ന​ത്.

സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​പൂ​ന്തു​റ​ ​സ്വ​ദേ​ശി​ ​അ​ഡ്വ.​ ​ബെ​യ് ലി​ൻ​ ​ദാ​സാ​ണ് ​മ​ർ​ദ്ദി​ച്ച​ത്.​ ​പ്ര​തി​ഷേ​ധം​ ​വ്യാ​പ​ക​മാ​യ​തോ​ടെ​ ​ഇ​യാ​ൾ​ ​ഒ​ളി​വി​ൽ​പോ​യി.​ ​ബാ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​ഇ​യാ​ളെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.​ ​വ​ഞ്ചി​യൂ​ർ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യ​ ​ശ്യാ​മി​ലി​ ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​ഇ​ന്ന് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ത്തും.

വ​ഞ്ചി​യൂ​ർ​ ​ത്രി​വേ​ണി​ ​ആ​ശു​പ​ത്രി​ ​റോ​ഡി​ലെ​ ​മ​ഹാ​റാ​ണി​ ​ബി​ൽ​ഡിം​ഗി​ലെ​ ​ബെ​യ് ലി​ൻ​ ​ദാ​സി​ന്റെ​ ​വ​ക്കീ​ൽ​ ​ഓ​ഫീ​സി​ൽ​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്‌​ക്ക് ​പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​മു​ഖ​ത്ത​ട​ക്കം​ ​ക്രൂ​ര​മാ​യി​​ ​മ​ർ​ദ്ദി​ക്കു​മ്പോ​ഴും​ ​ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന​ ​സ​ഹ​ ​അ​ഭി​ഭാ​ഷ​ക​ർ​ ​അ​ന​ങ്ങി​യി​ല്ല.​ ​ത​ട​യാ​നും​ ​ശ്ര​മി​ച്ചി​ല്ല.​ ​അ​ഭി​ഭാ​ഷ​ക​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​എ​ത്തി​യ​ ​എ​ച്ച്.​ഡി.​എ​ഫ്.​സി​ ​ബാ​ങ്ക് ​ജീ​വ​ന​ക്കാ​ര​നാ​യ​ ​ഭ​ർ​ത്താ​വ് ​ഷൈ​നും​ ​ബ​ന്ധു​ക്ക​ളും​ ​ജി​ല്ലാ ഗവ. പ്ളീഡർ അഡ്വ.​ ​ഗീ​നാ​കു​മാ​രി​യും​ ​ചേ​ർ​ന്നാ​ണ് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​തും​ ​പൊ​ലീ​സി​ൽ​ ​വി​വ​ര​മ​റി​യി​ച്ച​തും.​ ​ബെ​യ് ലി​ൻ​ ​ഇ​തി​നു​മു​ൻ​പും​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റു​ക​യും​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ​ശ്യാ​മി​ലി​ ​പ​റ​ഞ്ഞു.

അടി​ച്ചത് മോപ്പ് സ്റ്റി​ക്ക് കൊണ്ട്

ശ്യാമിലി പ്രസവം കഴിഞ്ഞ് മൂന്നുമാസം മുൻപാണ് തിരികെ ജോലിക്കെത്തിയത്. മൂന്നര വർഷമായി ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന ശ്യാമിലിയെ പുറത്താക്കിയതായി കഴിഞ്ഞ ബുധനാഴ്ച ബെയ്ലിൻ അറിയിച്ചു. എന്നാൽ, ശനിയാഴ്ച വിളിച്ച് ക്ഷമ ചോദിച്ചു. തിരികെ വരാൻ നിർബന്ധിച്ചു. തിങ്കളാഴ്ച ഓഫീസിൽ എത്തിയെങ്കിലും ഇയാളോട് സംസാരിക്കാനായില്ല. ഇന്നലെ, തന്നെ പുറത്താക്കാനുള്ള കാരണം ചോദിച്ചതോടെ മുഖത്ത് തുരുതുരാ മർദ്ദിക്കുകയായിരുന്നു.

പൊലീസിനെ തടഞ്ഞ്

അഭിഭാഷകർ

സം​ഭ​വ​മ​റി​ഞ്ഞ് ​ബെ​യ് ലി​നെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ​ ​എ​ത്തി​യ​ ​പൊ​ലീ​സ് ​സം​ഘ​ത്തെ​ ​ബാ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​ ​വ​ള്ള​ക്ക​ട​വ് ​മു​ര​ളീ​ധ​ര​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഒ​രു​ ​സം​ഘം​ ​അ​ഭി​ഭാ​ഷ​ക​ർ​ ​ത​ട​ഞ്ഞ​താ​യി​ ​ആ​രോ​പ​ണം.​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​തി​നു​ശേ​ഷ​മേ​ ​കസ്റ്റഡി​യി​ൽ എടുക്കാൻ പാ​ടു​ള്ളൂ​ ​എ​ന്നാ​യി​രു​ന്നു​ ​നി​ല​പാ​ട്.​ ​ഇ​തോ​ടെ​ ​പൊ​ലീ​സു​കാ​ർ​ ​മ​ട​ങ്ങി.​ ​അ​തി​നി​ടെ​യാ​ണ് ​ബെ​യ് ലി​ൻ​ ​ദാ​സ് ​മു​ങ്ങി​യ​ത്.​ ​പൊ​ലീ​സി​നെ​ ​ത​ട​ഞ്ഞ​ ​അ​ഭി​ഭാ​ഷ​ക​ർ​ ​പ്ര​തി​ക്ക് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​അ​വ​സ​രം​ ​ഒ​രു​ക്കി​യെ​ന്ന് ​ശ്യാ​മി​ലി​യു​ടെ​ ​ബ​ന്ധു​ക്ക​ൾ​ ​ആ​രോ​പി​ച്ചു.​ ​