പി.എസ്.സി അഭിമുഖം

Wednesday 14 May 2025 12:00 AM IST

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 678/2023) തസ്തികയിലേക്ക് 16, 21, 22, 23, 28 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ- 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).

 കോഴിക്കോട് ജില്ലയിൽ വനം വകുപ്പ് ഫോറസ്റ്റ് വാച്ചർ (വനാശ്രിതരായ പുരുഷൻമാരായ പട്ടികവർഗ്ഗക്കാർക്കുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 206/2024) തസ്തികയിലേക്ക് 16ന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ രാവിലെ 7ന് അഭിമുഖം നടത്തും.

 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (കാറ്റഗറി നമ്പർ 392/2024-എൽ.സി./എ.ഐ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ നിയോനാറ്റോളജി (കാറ്റഗറി നമ്പർ 393/2024-മുസ്ലിം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ (കാറ്റഗറി നമ്പർ 398/2024- വിശ്വകർമ്മ) തസ്തികകളിലേക്ക് 21ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ-1എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).

ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​ര്യ​വ​ട്ടം​ ​സ​ർ​ക്കാ​ർ​ ​കോ​ളേ​ജി​ൽ​ ​ബോ​ട്ട​ണി​യി​ൽ​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​ഒ​ഴി​വി​ലേ​ക്കു​ള്ള​ ​അ​ഭി​മു​ഖം​ 21​ന് ​രാ​വി​ലെ​ 10.30​ന് ​ന​ട​ക്കും.​ ​കൊ​ല്ലം​ ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​റു​ടെ​ ​ഓ​ഫീ​സി​ലെ​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​പാ​ന​ലി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ള്ള​വ​ർ​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ ​പ്രി​ൻ​സി​പ്പ​ൽ​ ​മു​ൻ​പാ​കെ​ ​ഹാ​ജ​രാ​ക​ണം.

കോ​ളേ​ജ് ​സൈ​ക്കോ​ള​ജി​സ്റ്റ് കാ​ര്യ​വ​ട്ടം​ ​സ​ർ​ക്കാ​ർ​ ​കോ​ളേ​ജ്,​ ​എ​സ്.​എ​ൻ​ ​കോ​ളേ​ജ് ​ചെ​മ്പ​ഴ​ന്തി,​ ​എം.​ജി​ ​കോ​ളേ​ജ് ​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി​ 2025​-2026​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷ​ത്തി​ലേ​ക്ക് ​കോ​ളേ​ജ് ​സൈ​ക്കോ​ള​ജി​സ്റ്റ് ​(​കോ​ൺ​ട്രാ​ക്ട് ​നി​യ​മ​നം​)​ ​ഒ​ഴി​വു​ക​ൾ​ഉ​ണ്ട്.​ ​കോ​ളേ​ജു​ക​ളെ​ ​ക്ള​സ്റ്റ​റു​ക​ളാ​യി​ ​തി​രി​ച്ച് ​ആ​കെ​ ​ര​ണ്ട് ​ഒ​ഴി​വു​ക​ൾ.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​റെ​ഗു​ല​ർ​ ​പ​ഠ​ന​ത്തി​ലൂ​ടെ​ ​സൈ​ക്കോ​ള​ജി​യി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ​ഉ​ള്ള​വ​രാ​യി​രി​ക്ക​ണം.​ ​ക്ളി​നി​ക്ക​ൽ​ ​സൈ​ക്കോ​ള​ജി​യി​ലെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​അ​ഭി​ല​ഷ​ണീ​യം.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ 23​ന് ​രാ​വി​ലെ​ 10​ന് ​കാ​ര്യ​വ​ട്ടം​ ​സ​ർ​ക്കാ​ർ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​മു​ൻ​പാ​കെ​ ​ഇ​ന്റ​ർ​വ്യൂ​വി​ന് ​ഹാ​ജ​രാ​ക​ണം.​ ​ഫോ​ൺ​:​ 9188900161,​ 0471​ 2417112.