അഭിരുചികൾക്കനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാം: മന്ത്രി വി.ശിവൻകുട്ടി

Wednesday 14 May 2025 12:00 AM IST

തിരുവനന്തപുരം:അഭിരുചിക്കിണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർത്ഥികൾക്കുള്ള അവസരമാണ് ഫോക്കസ് പോയിന്റ് ഓറിയന്റേഷൻ പ്രോഗ്രാമെന്ന് മന്ത്രി വി.ശിവൻകുട്ടി. ദിശ കരിയർ പ്ലസ് വൺ ഫോക്കസ് പോയിന്റിന്റെയും അദ്ധ്യാപകസംഗമത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു.ഒൻപത് മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലകളെക്കുറിച്ചും തുടർപഠനവുമായും ബന്ധപ്പെട്ട് വ്യക്തത നൽകുന്ന കരിയർ ഗൈഡൻസ് പോർട്ടൽ ജൂൺ ആദ്യവാരം ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു. ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ സുപ്രിയ എ ആർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ആർ.കെ ജയപ്രകാശ്, എസ്.ഐ ഇ.ടി ഡയറക്ടർ ബി.അബുരാജ്, സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ സുധീഷ് കുമാർ എൻ.ഐ എന്നിവർ പങ്കെടുത്തു.

പ്ള​സ് ​വ​ൺ​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​ഇ​ന്ന് ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​ഇ​ന്ന് ​മു​ത​ൽ.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ്വ​ന്ത​മാ​യോ​ ​പ​ഠി​ച്ച​ ​സ്‌​കൂ​ളി​ലെ​ ​ക​മ്പ്യൂ​ട്ട​ർ​ ​സൗ​ക​ര്യം​ ​ഉ​പ​യോ​ഗി​ച്ചോ​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യോ​ ​അ​പേ​ക്ഷി​ക്കാ​മെ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റേ​റ്റ് ​അ​റി​യി​ച്ചു.​ ​ഏ​ക​ജാ​ല​ക​ത്തി​ൽ​ 20​ ​വ​രെ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കും. 4,24,583​ ​പേ​രാ​ണ് ​എ​സ്.​എ​സ്.​എ​ൽ.​സി​ ​വി​ജ​യി​ച്ച​ത്.​ ​പ്ല​സ് ​വ​ൺ​ ​-​ 4,41,887,​ ​വി.​എ​ച്ച്.​എ​സ്.​ഇ​ ​-​ 33,030​ ​ക്ര​മ​ത്തി​ൽ​ 4,74,912​ ​സീ​റ്റു​ക​ൾ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ർ​ന്ന​ ​മ​ല​പ്പു​റ​ത്ത് 79,272​ ​പേ​രാ​ണ് ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പാ​സാ​യ​ത്.​ ​ഇ​വി​ടെ​ ​പ്ല​സ് ​വ​ണ്ണി​ന് 78,331​ ​സീ​റ്റും​ ​വി.​എ​ച്ച്.​എ​സ്.​ഇ​ക്ക് 2850​ ​സീ​റ്റും​ ​ഉ​ൾ​പ്പെ​ടെ​ 81,382​ ​സീ​റ്റു​ക​ൾ​ ​ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഒ​റ്റ​നോ​ട്ട​ത്തി​ല​റി​യാം ​ ​അ​പേ​ക്ഷാ​ ​സ​മ​ർ​പ്പ​ണം​:​ 20​ ​വ​രെ ​ ​ട്ര​യ​ൽ​ ​അ​ലോ​ട്‌​മെ​ന്റ്:​ ​മേ​യ് 24 ​ ​ആ​ദ്യ​ ​അ​ലോ​ട്‌​മെ​ന്റ് ​:​ ​ജൂ​ൺ​ ​ര​ണ്ട് ​ ​ര​ണ്ടാം​ ​അ​ലോ​ട്‌​മെ​ന്റ്:​ ​ജൂ​ൺ​ ​പ​ത്ത് ​ ​മൂ​ന്നാം​ ​അ​ലോ​ട്‌​മെ​ന്റ്:​ ​ജൂ​ൺ​ 16. ​ ​ക്ലാ​സ് ​തു​ട​ങ്ങു​ന്ന​ ​തീ​യ​തി​:​ ​ജൂ​ൺ​ 18. ​ ​അ​ന്തി​മ​പ്ര​വേ​ശ​നം​:​ ​ജൂ​ലാ​യ് 23.

​സി.​ബി.​എ​സ്.​ഇ​ 12​-ാം​ ​ക്ളാ​സ് നേ​രി​യ​ ​പോ​യി​ന്റിൽ ഒ​ന്നാം​സ്ഥാ​നം​ ​ന​ഷ്‌​ടം

എം.​എ​സ് ​സ​ജീ​വൻ

കൊ​ച്ചി​:​ ​സി.​ബി.​എ​സ്.​ഇ​ ​പ​ന്ത്ര​ണ്ടാം​ ​ക്ളാ​സ് ​പ​രീ​ക്ഷ​യി​ൽ​ ​പ​ത്തു​വ​ർ​ഷ​മാ​യി​ ​കൈ​യ​ട​ക്കി​ ​വ​ച്ചി​രു​ന്ന​ ​ഒ​ന്നാം​സ്ഥാ​നം​ ​ഇ​ക്കു​റി​ ​കേ​ര​ള​വും​ ​ല​ക്ഷ​ദ്വീ​പും​ ​ഉ​ൾ​പ്പെ​ട്ട​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ല​യ്‌​ക്ക് ​ന​ഷ്ട​മാ​യ​ത് ​നേ​രി​യ​ ​പോ​യി​ന്റ് ​വ്യ​ത്യാ​സ​ത്തി​ൽ.​ ​അ​തേ​സ​മ​യം,​ ​പ​ത്താം​ക്ളാ​സി​ൽ​ ​വി​ജ​യ​വാ​ഡ​യു​മാ​യി​ ​ഒ​ന്നാം​സ്ഥാ​നം​ ​പ​ങ്കി​ട്ടു.

പ​ന്ത്ര​ണ്ടാം​ ​ക്ലാ​സി​ൽ​ ​ഒ​ന്നാ​മ​തെ​ത്തി​യ​ ​വി​ജ​യ​വാ​ഡ​ ​നേ​ടി​യ​ത് 99.60​%.​ ​തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യു​ടേ​ത് 99.32​%.​ 0.28​ ​പോ​യി​ന്റ് ​വ്യ​ത്യാ​സം.​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ല​യി​ൽ​ 20,188​ ​ആ​ൺ​കു​ട്ടി​ക​ളും​ 21,030​ ​പെ​ൺ​കു​ട്ടി​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ 41,218​പേ​ർ​ ​പ​രീ​ക്ഷ​യെ​ഴു​തി.​ 19,999​ ​ആ​ൺ​കു​ട്ടി​ക​ളും​ 20,938​ ​പെ​ൺ​കു​ട്ടി​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ 40,937​പേ​ർ​ ​വി​ജ​യി​ച്ചു.

പ​ത്താം​ക്ളാ​സി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ല​യും​ ​വി​ജ​യ​വാ​ഡ​യും​ 99.77​ ​ശ​ത​മാ​ന​വു​മാ​യാ​ണ് ​ഒ​ന്നാം​സ്ഥാ​നം​ ​പ​ങ്കി​ട്ട​ത്.​ 31,983​ ​ആ​ൺ​കു​ട്ടി​ക​ളും​ 31,855​ ​പെ​ൺ​കു​ട്ടി​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ 63,838​പേ​ർ​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ല​യി​ൽ​ ​പ​രീ​ക്ഷ​യെ​ഴു​തി.​ 31,901​ആ​ൺ​കു​ട്ടി​ക​ളും​ 31,804​ ​പെ​ൺ​കു​ട്ടി​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ 63,705​പേ​ർ​ ​വി​ജ​യി​ച്ചു.

പ​ഠ​ന​ത്തി​ലും​ ​പ​രീ​ക്ഷ​യ്‌​ക്ക് ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ്രാ​പ്ത​രാ​ക്കു​ന്ന​തി​ലും​ ​കേ​ര​ള​ത്തി​ലെ​ ​സ്‌​കൂ​ളു​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​ ​ശാ​സ്ത്രീ​രീ​തി​യാ​ണ് ​മി​ക​ച്ച​ ​വി​ജ​യ​ത്തി​ന് ​കാ​ര​ണം.​ ​പു​തി​യ​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ന​യം​ ​അ​നു​സ​രി​ച്ച് ​പ​ഠി​പ്പി​ക്കു​ന്ന​ ​രീ​തി​ ​പ​രി​ഷ്‌​ക​രി​ച്ച​തും​ ​സ​ഹാ​യ​ക​മാ​യി -​ഡോ.​ ​ഇ​ന്ദി​ര​ ​രാ​ജ​ൻ, നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് സി.​ബി.​എ​സ്.​ഇ​ ​സ്‌​കൂ​ൾ​സ് ​സെ​ക്ര​ട്ട​റി​ ​ജ​ന​റൽ

കേ​ര​ള​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് ​നാ​മ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സ​മ​ർ​പ്പി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​സ​മൂ​ഹ​ത്തി​ന് ​സ​മ​ഗ്ര​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​വി​ശി​ഷ്ട​ ​വ്യ​ക്തി​ത്വ​ങ്ങ​ളെ​ ​ആ​ദ​രി​ക്കു​ന്ന​തി​നാ​യി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​കേ​ര​ള​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് ​നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​ജൂ​ൺ​ 30​വ​രെ​ ​സ​മ​ർ​പ്പി​ക്കാം.​ ​കേ​ര​ള​ ​ജ്യോ​തി,​കേ​ര​ള​ ​പ്ര​ഭ,​കേ​ര​ള​ ​ശ്രീ​ ​എ​ന്നി​ങ്ങ​നെ​ ​മൂ​ന്ന് ​വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് ​കേ​ര​ള​ ​പു​ര​സ്‌​കാ​രം​ ​ന​ൽ​കു​ന്ന​ത്.​കേ​ര​ള​പ്പി​റ​വി​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ​പു​ര​സ്കാ​ര​ ​പ്ര​ഖ്യാ​പ​നം.​ ​h​t​t​p​s​:​/​/​k​e​r​a​l​a​p​u​r​a​s​k​a​r​a​m.​k​e​r​a​l​a.​g​o​v.​i​n​ ​മു​ഖേ​ന​ ​സ​മ​ർ​പ്പി​ക്ക​ണം.​നേ​രി​ട്ട് ​ല​ഭി​ക്കു​ന്ന​ ​നാ​മ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പ​രി​ഗ​ണി​ക്കി​ല്ല.​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​s​:​/​/​k​e​r​a​l​a​p​u​r​a​s​k​a​r​a​m.​k​e​r​a​l​a.​g​o​v.​i​n.​ഫോ​ൺ​:​ 04712518531,​ 04712518223,0471​-2525444.

റേ​ഷ​ൻ​ ​വ്യാ​പാ​രി​ ​ക​മ്മീ​ഷ​ൻ​ ​അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ളു​ടെ​ ​ഏ​പ്രി​ലി​ലെ​ ​ക​മ്മീ​ഷ​ൻ​ ​അ​നു​വ​ദി​ച്ച​താ​യി​ ​മ​ന്ത്രി​ ​ജി.​ ​ആ​ർ.​ ​അ​നി​ൽ​ ​അ​റി​യി​ച്ചു.​ ​ഇ​ന്നു​ ​മു​ത​ൽ​ ​വ്യാ​പ​രി​ക​ളു​ടെ​ ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​തു​ക​ ​എ​ത്തും.​ ​എ​ല്ലാ​ ​മാ​സ​വും​ 15​ ​നു​ ​മു​ൻ​പ് ​ക​മ്മീ​ഷ​ൻ​ ​വി​ത​ര​ണ​മാ​ണ് ​സ​ർ​ക്കാ​ർ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഓ​രോ​ ​മാ​സ​വും​ ​വി​വി​ധ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​റേ​ഷ​ൻ​ ​വി​ത​ര​ണ​ ​തീ​യ​തി​ ​നീ​ട്ടി​ന​ൽ​കേ​ണ്ടി​ ​വ​രു​ന്നു​ണ്ട്.​ ​അ​താ​ണ് ​ചി​ല​ ​മാ​സ​ങ്ങ​ളി​ൽ​ ​കാ​ല​താ​മ​സം​ ​നേ​രി​ടു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.