സൗജന്യ ന്യൂറോ ഓർത്തോ ക്യാമ്പ്

Wednesday 14 May 2025 12:48 AM IST

വണ്ടൂർ : പാലിയേറ്റീവിന്റെ കീഴിൽ സൗജന്യ ന്യൂറോ ഓർത്തോ ക്യാമ്പ് സംഘടിപ്പിച്ചു.

പാലിയേറ്റീവ് ഹാളിൽ നടത്തിയ പരിപാടി കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് കെ.കോയണ്ണി ഹാജി ഉദ്ഘാടനം ചെയ്തു.ക്യാമ്പിൽ ഇരുന്നൂറോളം രോഗികൾ പങ്കെടുത്തു. ഡോ.കെ.കെ. ഫസലീന, ഫായിസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പാലിയേറ്റീവ് സെക്രട്ടറി അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.കെ. ഫസലീന , കെ.സി ഹമീദ് കൂരാട് എന്നിവർ സംസാരിച്ചു.

പരിപാടികൾക്ക് പാലിയേറ്റീവ് വൊളണ്ടിയർമാരായ സാബിറ, അബു, അബ്ദുൾവാഹിദ്, മുഹമ്മദ് നേതൃത്വം നൽകി. ആകാശ് സ്വാഗതം പറഞ്ഞു.