മാത്തമാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷൻ വാർഷികാഘോഷം

Wednesday 14 May 2025 12:54 AM IST

മലപ്പുറം: ഹയർസെക്കൻഡറി മാത്തമാറ്റിക്സ് ടീച്ചേഴ്സ് അസോസിയേഷൻ (എം.എ.എം) വാർഷികാഘോഷം 14ന് മലപ്പുറം റൂബി ലോഞ്ചിൽ നടക്കും. രാവിലെ 11ന് ജില്ലാ കളക്ടർ വി.ആർ.വിനോദ് പരിപാടി ഉദ്ഘാടനം ചെയ്യും. കവിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി.ശ്രീരാമൻ മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ ദിനാചരണത്തോടൊപ്പം ഗണിത കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന അഞ്ചാമത്തെ വീടിന്റെ താക്കോൽദാനവും ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഗണിതശാസ്ത്ര അദ്ധ്യാപകർക്കുള്ള യാത്രയയപ്പും നടക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ പി.പി.അലി, എ.അബൂബക്കർ, ടി.ജമാലുദ്ധീൻ, കെ.ജിതേഷ്, സി.എച്ച്. സഹീർ പങ്കെടുത്തു.