കൺവെൻഷൻ
Wednesday 14 May 2025 12:58 AM IST
മലപ്പുറം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കൺവെൻഷൻ പെൻഷൻ ഭവനിൽ സംസ്ഥാന പ്രസിഡന്റ് എ.സി. ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ.ജെ. ആന്റണി അദ്ധ്യക്ഷത വഹിച്ചു. പ്രഥമ ജില്ലാ പ്രസിഡന്റ് വി. ജി. അശോകന്റെ ഛായാപടം അനാച്ഛാദനം ചെയ്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മനീഷ ജെയിംസ് പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സി.ജി. താരാനാഥൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ദാമോദരൻ, എം.കെ. ദേവകി, ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. സ്‌കറിയ, ജോ. സെക്രട്ടറി കെ.ടി. അലി അസ്‌കർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.കെ. നാരായണൻ സ്വാഗതവും വൈസ് പ്രസിഡന്റ് എ.പി. പത്മിനി നന്ദിയും പറഞ്ഞു