ഷൺമുഖദാസ് സ്വാമി മഠം ഉദ്ഘാടനം 16ന്

Wednesday 14 May 2025 12:29 AM IST

ചവറ: ചവറ സൗത്ത് ശ്രീ ഗുഹാനന്ദപുരം ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ഷൺമുഖദാസ് സ്വാമി മഠത്തിന്റെ ഉദ്ഘാടനം 16ന് വൈകിട്ട് 4ന് ക്ഷേത്രാങ്കണത്തിൽ നടക്കും. ലയൺ മയൂര റോയൽ കിംഗ്‌ഡം എന്ന ആത്മീയ സംഘടനയുടെ സ്ഥാപകനും മുരുക ഉപാസകനുമായ രജിത് കുമാർ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സ്വാമിനി ദേവജ്ഞാന വിജയാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നിർവഹിക്കും. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ആശംസ അർപ്പിക്കും. ക്ഷേത്ര യോഗം പ്രസിഡന്റ് പി. മനു അദ്ധ്യക്ഷനാകും. ക്ഷേത്ര യോഗം സെക്രട്ടറി മിഥുൻ ഷാജി സ്വാഗതം പറയും. ശ്രീചിത്തിര തിരുനാൾ സ്‌പിരിച്ച്വൽ ആൻഡ് കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ തന്ത്ര രത്ന പുരസ്‌കാരം തന്ത്രിമുഖ്യൻ ഗുഹാനന്ദപുരം ഉണ്ണികൃഷ്‌ണ ശർമയെ ആദരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ട.ചീഫ് എൻജിനീയർ എസ്.പുഷ്പാസനൻ,കോൺട്രാക്ടർ ഗോപകുമാർ, ആർട്ടിസ്റ്റ് സുലുകുമാർ, തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് അംഗം സോമൻ, ബ്ലോക്ക് അംഗം ഷാജി പള്ളിപ്പാടത്ത്, വാർഡ് അംഗം മീനാകുമാരി, സ്കൂൾ മാനേജർ വി.രാജേന്ദ്രപ്രസാദ്, ക്ഷേത്ര യോഗം ട്രഷറർ ജെ.ജയറാം എന്നിവർ പങ്കെടുക്കും.