റസാഖ് ഫൗണ്ടേഷൻ അനുമോദിച്ചു

Wednesday 14 May 2025 12:39 AM IST
കരുനാഗപ്പള്ളിയുടെ ചരിത്ര പുരുഷൻ സി.എസ്.സുബ്രഹ്മണ്യം പോറ്റിയെ കുറിച്ച് യൂട്യൂബ് ഡോക്യുമെന്ററി വീഡിയോ തയ്യാറാക്കിയതിന് കെ.എസ് പുരം സുധീറിന് ടി.എ റസാക്ക് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഉപഹാരം സിനിമ തരാം സലീം കുമാർ നൽകുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയുടെ സമഗ്ര വികസനത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ കരുനാഗപ്പള്ളിയുടെ ചരിത്ര പുരുഷൻ സി.എസ്.സുബ്രഹ്മണ്യം പോറ്റിയെക്കുറിച്ച് യൂട്യൂബ് ഡോക്യുമെന്ററി വീഡിയോ തയ്യാറാക്കിയ കെ.എസ് പുരം സുധീറിനെ ടി.എ.റസാക്ക് ഫൗണ്ടേഷൻ അനുമോദിച്ചു. ഫൗണ്ടേഷൻ ചെയർമാൻ റെജി ഫോട്ടോ പാർക്കിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് സിനിമാതാരം സലിംകുമാർ ഉപഹാരം നൽകി ആദരിച്ചു. തിരക്കഥാകൃത്ത് രാജൻ കിരിയത്ത് , അൻവർ സാദിഖ്, ഷിഹാൻ ബഷി , അജിതകുമാരി, ബിജുഗോകുലം, രാമകൃഷ്ണൻ, സന്തോഷ് കരുനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു