ഇൻസെന്റീവ് കുടിശിക അനുവദിച്ചു

Wednesday 14 May 2025 2:45 AM IST

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ വീട്ടിലെത്തിക്കുന്നവർക്കുള്ള ഇൻസെന്റീവിന്റെ ആറുമാസത്തെ കുടിശ്ശിക അനുവദിച്ചു. 2024 ആഗസ്റ്റ് മുതൽ 2025 ജനുവരി വരെയുള്ള കുടിശ്ശികയ്‌ക്കായി 40.5 കോടി രൂപയാണ് അനുവദിച്ചത്. ഫെബ്രുവരി മുതൽ മേയ് വരെയുള്ള ഇൻസെന്റീവ് നൽകാനുണ്ട്. സംസ്ഥാനത്ത് 22.76 ലക്ഷം പേർക്കാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ വീട്ടിൽ നൽകുന്നത്. ഒരാൾക്ക് പെൻഷൻ വീട്ടിലെത്തിക്കുന്നതിന് 30 രൂപയാണ് ഇൻസെന്റീവ്.