വിദഗ്ദ്ധരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 17ന്

Wednesday 14 May 2025 3:01 AM IST

തിരുവനന്തപുരം: 2030ൽ കേരളം കൈവരിക്കേണ്ട നേട്ടങ്ങളെകുറിച്ച് വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ,​ വിദഗ്ദ്ധർ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ 17ന് കൂടിക്കാഴ്ച നടത്തും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'പ്രൊഫഷണൽ കണക്ട് 2025' എന്ന പരിപാടി 17ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ജീവശാസ്ത്രം, കാർഷികം, ഐ.ടി, വ്യവസായം, ധനകാര്യം, അടിസ്ഥാനസൗകര്യ വികസനം, ഹരിത ഊർജം തുടങ്ങിയ മേഖലകളിലുള്ളവർ പങ്കെടുക്കും.