തുടർ പഠനത്തിനുള്ള അവസരം ഒരുക്കണം

Wednesday 14 May 2025 2:07 AM IST

കരുനാഗപ്പള്ളി: എസ്.എസ്.എൽ.സി പരീക്ഷയിൽ 99.50 ശതമാനം കുട്ടികൾ വിജയിച്ചതി സാഹചര്യത്തിൽ അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിനുളള അവസരമൊരുക്കണമെന്ന് കേരള മുസ്‌​ലിം ജമാഅത്ത് കൗൺസിൽ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ മദ്ധ്യകേരളത്തിലെ സ്​കൂളുകളിൽ പ്ലസ്ടു സീറ്റുകൾ ഒഴിഞ്ഞുകിടക്കെ പ്ലസ്ടു പഠനത്തിന് ഉത്തരകേരളത്തിലെ മിക്ക സ്​കൂളുകളിലും അവസരം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കുവാൻ അനുയോജ്യമായ രീതിയിൽ പ്ലസ്ടു സീറ്റുകൾ പുനർവിന്യാസം നടത്തി കുറവുള്ള ജില്ലകളിൽ ആവശ്യമായ സീറ്റുകൾ വർദ്ധിപ്പിച്ച് പരിഹാരം കാണേണ്ടതാണ്. മണ്ഡലം പ്രസിഡന്റ് ജലീൽ കോട്ടക്കര അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കുറ്റിയിൽ നിസാം യോഗം ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി എച്ച്.സലാഹുദ്ദീൻബായി, പറമ്പിൽ സുബൈർ, മെഹർഖാൻ ചേന്നല്ലൂർ, ബഷീർ പനയംചേരി, ജവാദ് തേവരേത്ത്, സൈനുദ്ദീൻ ആദിനാട്, അബ്ദുൽ ലത്തീഫ് മംഗലത്ത്, നൂറുദ്ദീൻ മാസ്റ്റർ, അബ്ദുൽ റഹീം താമരക്കുളം, സെഞ്ച്വറി നിസാർ എന്നിവർ സംസാരിച്ചു.