ആനുകൂല്യ വിതരണോദ്ഘാടനം
കൊല്ലം: മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ 2024-25 വർഷത്തെ വിവിധ പദ്ധതികളുടെ ആനുകൂല്യ വിതരണോദ്ഘാടനവും പി.എം.എ.വൈ വീടുകളുടെ താക്കോൽദാനവും മന്ത്രി കെ.എൻ. ബാലഗോപാൽ നിർവ്വഹിച്ചു. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. റോസി റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ 23 ഗുണഭോക്താക്കൾക്ക് സ്‌കൂട്ടർ വിതരണം, ബ്ലോക്ക് പരിധിയിലുള്ള ഗ്രന്ഥശാലകൾക്ക് ഫർണിച്ചർ, കമ്പ്യൂട്ടർ വിതരണം എന്നിവ നടത്തി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഹുസൈൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുശീല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിഷ അനിൽ, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുർജിത്ത്, കെ. സതീശൻ, എസ്. സുധീർ, സന്ധ്യബിജു, ഷീല, നിഷാ സാജൻ, ആർ. സീലിയ എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ സ്വാഗതവും ജോയിന്റ് ബി.ഡി.ഒ രതികുമാരി നന്ദിയും പറഞ്ഞു.