അഖിൽ മാരാർക്കെതിരെ കേസെടുക്കണം
കൊട്ടാരക്കര: രാജ്യ വിരുദ്ധമായി ഫേസ്ബുക്കിൽ പോസ്റ്റിട്ട അഖിൽമാരാർക്കെതിരെ അടിയന്തരമായി കേസെടുക്കാനും നിയമ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ബി.ജെ.പി ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിനുവേണ്ടി രാജ്യത്തെ തള്ളിപ്പറയുന്നതും സൈനിക നടപടികളെ ചോദ്യം ചെയ്യുന്നതും രാജ്യദ്രോഹ കുറ്റത്തിന് സമാനമാണ്. അടിയന്തരമായി കേസെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി ബി.ജെ.പി രംഗത്തിറങ്ങുമെന്ന് ജില്ലാ കമ്മിറ്റി മുന്നറിയിപ്പു നൽകി. കൊട്ടാരക്കര മണ്ഡലം കമ്മിറ്റി നടത്തുന്ന നിയമ പോരാട്ടത്തിന് എല്ലാവിധ പിന്തുണയും നൽകാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. നമോഭവനിൽ ചേർന്ന യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറിമാരായ അഡ്വ. വയയ്ക്കൽ സോമൻ, എ.ആർ. അരുൺ, ആലഞ്ചേരി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.