രണ്ട് നിഷ്‌കളങ്കർ, കുട്ടി കൈനീട്ടി വിളിച്ചതും മാൻ കുഞ്ഞ് ഓടിയെത്തി; ഹൃദയസ്‌പർശിയായ വീഡിയോ
ലോകത്ത് ഏറ്റവും നിഷ്‌കളങ്കർ ആരാണെന്ന് ചോദിച്ചാൽ കുട്ടികളാണെന്ന് നിസംശയം പറയാൻ സാധിക്കും. ഒരു കുട്ടിയും കുഞ്ഞുമാനും തമ്മിലുള്ളൊരു വീഡിയോയാണ് ഏവരുടെയും ഹൃദയം കവരുന്നത്. നേച്ചർ ഈസ് അമേസിംഗ് എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. രണ്ടര ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. അമ്പതിനായിരത്തോളം പേർ ലൈക്ക് ചെയ്തിട്ടുമുണ്ട്. നീല റീസൈക്ലിംഗ് ബിന്നിന് പിന്നിൽ എന്തോ കണ്ടതും കൗതുകത്തോടെ അതിനടുത്തേക്ക് പോകുന്ന കുട്ടിയാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്.
Baby deer meets baby human pic.twitter.com/kwpGznhn51
— Nature is Amazing ☘️ (@AMAZlNGNATURE) May 9, 2025
കുട്ടി കുറച്ചുമുന്നോട്ടു നടന്നപ്പോൾ ഒരു കുഞ്ഞുമാൻ അവിടെ നിൽക്കുന്നതായി കാണാം. ഇതോടെ കുട്ടി നിശബ്ദനായി നിന്നുകൊണ്ട് അതിനെ നോക്കുന്നു. എന്നാൽ താമസിയാതെ, ജിജ്ഞാസയോടെ അതിനടുത്തേക്ക് പോകുകയാണ്. കുട്ടി കൈ നീട്ടിയതോടെ മാൻ അടുത്തേക്ക് വരുന്നത് കാണാം.