ഗാന്ധി കൃഷ്ണൻ അനുസ്മരണം
Wednesday 14 May 2025 4:20 PM IST
കൊച്ചി: കുഡുംബി സമുദായ പരിഷ്കർത്താവ് ഗാന്ധികൃഷ്ണന്റെ 115-ാം ജന്മദിന അനുസ്മരണം എളംകുളം കേരള കുഡുംബി ഫെഡറേഷൻ കോളനിയിൽ അഖിൽ ഭാരതീയ കുർമി ക്ഷത്രിയ മഹാസഭാ ദേശീയ ജനറൽ സെക്രട്ടറി ഡോ. ഉത്തം പ്രകാശ് സിംഗ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഓലയിൽ ജി. ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുധീർ, മഹാസഭ ഓർഗനൈസിംഗ് സെക്രട്ടറി തിരുമുഖ മല്ലാർ, യൂത്ത് വിംഗ് ദേശീയ ജനറൽ സെക്രട്ടറി ധർമ്മപാണ്ഡ്യൻ, മാധേഷ് ഗൗഡ, കുഡുംബി സമാജം പ്രസിഡന്റ് വി. രാജേഷ്, സെക്രട്ടറി വിനോദ് എം., സുനിൽകുമാർ കെ.ബി, പുഷ്പ വി.എൻ തുടങ്ങിയവർ പ്രസംഗിച്ചു.