അച്ഛൻ വാഹനം പിന്നോട്ടെടുക്കുന്നതിനിടെ ഓടിയെത്തി, അപകടത്തിൽ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

Wednesday 14 May 2025 4:53 PM IST

കോട്ടയം: പിതാവ് വാഹനം പിന്നിലേക്കെടുക്കവേ വണ്ടിയുടെ അടുത്തേക്ക് ഓടിയെത്തി അപകടത്തിൽ പെട്ട കുട്ടി മരിച്ചു. കോട്ടയം അയർകുന്നത്ത് കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. കോയിത്തുരുത്തിൽ ബിബിൻ ദാസിന്റെ മകൾ ഒന്നരവയസുകാരി ദേവപ്രിയയാണ് മരിച്ചത്.

ബിബിൻ ദാസ് ഓടിച്ച പിക്ക് അപ് വാഹനത്തിനടുത്തേക്ക് ദേവപ്രിയ ഓടിയെത്തിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. തെള്ളകത്തെ ആശുപത്രിയിൽ ഉടൻ കുഞ്ഞിനെ എത്തിച്ചു. ചികിത്സയിൽ തുടരുന്നതിനിടെ ബുധനാഴ്‌ച ഉച്ചയോടെ മരിച്ചു. സംസ്‌കാരം നാളെ നടത്തും.