അങ്കണവാടി കെട്ടിടത്തിന് ശിലയിട്ടു
Thursday 15 May 2025 1:27 AM IST
ചോറ്റാനിക്കര: ആമ്പല്ലൂർ പഞ്ചായത്ത് ഒന്നാംവാർഡിൽ വൈഗയിൽ വേണു - യമുന ദമ്പതികൾ സൗജന്യമായി നൽകിയ 3സെന്റ് സ്ഥലത്ത് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ശിലയിട്ടു. പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അദ്ധ്യക്ഷനായി. മെമ്പർ ബീനാ മുകുന്ദൻ, ഉണ്ണിക്കൃഷ്ണൻ, എം.കെ. വിജയൻപിള്ള, മഹേഷ് നമ്പ്യാർ, സിജു എം ജോസ്, കെ.എ. മുകുന്ദൻ, റെസി. അസോ. പ്രസിഡന്റ് വി.ജെ. സാജു, എം.എ. സാവിത്രി എന്നിവർ സംസാരിച്ചു.