തേൻ സംസ്കരണ ഉപകരണ വിതരണം
Thursday 15 May 2025 12:27 AM IST
ചേളന്നൂർ: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയുടെ ഭാഗമായി തേൻ സംസ്കരണ വിപണന പദ്ധതിയിൽ ഉൾപ്പെടുത്തി ഗോത്ര ഹണി തേനുത്പാദക സംഘത്തിന് അനുവദിച്ച സാമ്പത്തിക സഹായം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത് ഉദ്ഘാടനം ചെയ്തു. നന്മണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു അദ്ധ്യക്ഷത വഹിച്ചു. പതിനാലാം വാർഡ് മെമ്പർ, വി. മോഹൻദാസ് ചേളന്നൂർ ബ്ലോക്ക് ഐ. ഇ. ഒ. വിദ്യ ടി, സി.കെ. ചന്തു കുട്ടി എന്നിവർ പ്രസംഗിച്ചു.