രാപകൽ സമരയാത്രയ്ക്ക്  കുറ്റ്യാടിയിൽ സ്വീകരണം

Thursday 15 May 2025 12:32 AM IST
പടം.. ഇടത് നിരീക്ഷകൻ ജോസഫ്.സി.മാത്യു ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ആശ വർക്കർമാരുടെ രാപകൽ സമരയാത്രയ്ക്ക് കുറ്റ്യാടിയിൽ സ്വീകരണം നൽകി. ഇടത് നിരീക്ഷകൻ ജോസഫ് സി മാത്യു. ഉദ്ഘാടനം ചെയ്തു. യാത്രാ ക്യാപ്റ്റൻ കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദുവിനെ പൊന്നാടയണിയിച്ചു. സ്വാഗതസംഘം ചെയർമാൻ ടി നാരായണൻ വട്ടോളി അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, സ്വാഗതസംഘം കൺവീനർ വി.കെ ബാലകൃഷ്ണൻ, സാംസ്കാരിക പ്രവർത്തകൻ രാജഗോപാലൻ കരപ്പറ്റ, കെ ബാബുരാജ്, ഗ്രാമപഞ്ചായത്ത് അംഗം എ.ടി ഗീത, എം.പി കരിം, മൊയ്തു കണ്ണങ്കോടൻ , ഡൽഹി കേളപ്പൻ, എം കെ രാജൻ, ടി കെ ബാലൻ എന്നിവർ സംസാരിച്ചു.