സി.പി.ഐ മേപ്പയ്യൂർ മണ്ഡലം സമ്മേളനം
Thursday 15 May 2025 12:02 AM IST
മേപ്പയ്യൂർ: സി.പി.ഐ മേപ്പയ്യൂർ മണ്ഡലം സമ്മേളനം 18ന് മേപ്പയ്യൂരിൽ നടക്കും. രാവിലെ 9ന് മേപ്പയ്യൂർ ടൗണിൽ (എം. കുഞ്ഞിക്കണ്ണൻ നഗർ) പ്രതിനിധി സമ്മേളനം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി പുസ്തക ചർച്ച, നാടകം, യുവജനങ്ങളുടെ മിനി മാരത്തോൺ, കവിയരങ്ങ് എന്നിവ നടക്കും. സമ്മേളന നഗരിയായ മേപ്പയ്യൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സ്വാഗതസംഘം ചെയർമാൻ കെ.വി നാരായണൻ പതാക ഉയർത്തും. വാർത്താ സമ്മേളനത്തിൽ അജയ് ആവള, കെ.ബാലഗോപാലൻ , മണ്ഡലം സെക്രട്ടറി സി ബിജു, സംഘാടക സമിതി കൺവീനർ ബാബു കൊളക്കണ്ടി, ചെയർമാൻ കെ.വി.നാരായണൻ, ധനേഷ് കാരയാട് എന്നിവർ പങ്കെടുത്തു.