ശിവജീസ് ആർട്സ് ഗാലറി ഓഫീസ് തുറന്നു
Thursday 15 May 2025 12:02 AM IST
പയ്യോളി: അയനിക്കാട് എരഞ്ഞിവളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം ശിവജീസ് ആർട്സ് ഗാലറി ഓഫീസ് പദ്മശ്രീ മീനാക്ഷി ഗുരിക്കൾ ഉദ്ഘാടനം ചെയ്തു. ശിവജീസ് ആർട്സ് ഗാലറി ആൻഡ് ചിയാലി അച്യുതൻ മെമ്മോറിയൽ ഫൈൻ ആർട്സ് സൊസൈറ്റി മെമ്പർഷിപ്പ് വിതരണം പയ്യോളി നഗരസഭ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ രാജൻ കൊളാവിപ്പാലം അദ്ധ്യക്ഷത വഹിച്ചു. കെ.ടി.രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. മണി ബാബു വടകര മുഖ്യാതിഥിയായി .ചെറിയാവി സുരേഷ് ബാബു, നിഷ ഗിരീഷ്, കണ്ണൻ താഴെകുനി, ഇരിങ്ങൽ അനിൽ കുമാർ, കബീർ ഉസ്താദ് , എം.ടി.അബ്ദുള്ള .കെ.എൻ രത്നാകരൻ, സജിത്ത് സി.പി, എം.ടി നാണു. കെ.ജഗത് ജ്യോതി.ഷീബ മനോജ്.ഇ.വി. വിനോദൻ എം.ടി, റഷീദ് പാലേരി എന്നിവർ പ്രസംഗിച്ചു. പി.ടി.വി.രാജീവൻ സ്വാഗതവും ശിവജി ശിവപുരി നന്ദിയും പറഞ്ഞു.