അവധിക്കാല സഹവാസ ക്യാമ്പ്

Wednesday 14 May 2025 7:52 PM IST

ആലുവ: ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല സഹവാസ ക്യാമ്പ് നാളെയും മറ്റെന്നാളും ആലുവ അദ്വൈതാശ്രമത്തിൽ നടക്കും. ആശ്രമ അന്തരീക്ഷത്തിൽ ധർമ്മനിഷ്ഠമായ ജീവിതചര്യ പരിശീലിക്കുന്നതിനും അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനും ലഹരി വിമുക്തമായ തലമുറയെ വാർത്തെടുക്കുന്നതിനും വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമുള്ള പരിശീലനം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു. ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, സ്വാമി അസംഗാനന്ദഗിരി, സൈക്കോളജിസ്റ്റ് സഗീർകുമാർ, മോട്ടിവേഷണൽ ട്രെയിനർ ഹേമ സാജു, ടി.യു. ലാലൻ, ബിന്ദു ഷാൾ എന്നിവർ ക്ളാസെടുക്കും. അഞ്ച് മുതൽ 12 വരെ ക്ലാസുകളിലെ 50 വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ഫോൺ: 9847918669, 9847974282.