വീടിന്റെ കല്ലിടൽ ചടങ്ങ്

Wednesday 14 May 2025 7:57 PM IST

കാലടി: കാലടി പഞ്ചായത്തിലെ നാലാം വാർഡിൽ യോർദ്ദനാപുരത്ത് നിർദ്ധന കുടുംബമായ കുമ്പളത്താൻ വീട്ടിൽ വേലായുധൻ - തങ്ക ദമ്പതികൾക്ക് വാർഡ് ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ കല്ലിടൽ ചടങ്ങ് റോജി .എം. ജോൺ എം.എൽ.എ നിർവഹിച്ചു. ജനകീയ വികസന സമിതി ചെയർമാനും വാർഡ് മെമ്പറുമായ ബിനോയ് കൂരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ.പി.ജെ.ജോയ് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജു, തുടങ്ങിയവർ സംസാരിച്ചു.