ഭിന്നശേഷി-വയോജന സഹായ ഉപകരണ വിതരണം

Thursday 15 May 2025 12:02 AM IST
കടലുണ്ടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം ഭിന്നശേഷികാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങ​ളുടെ വിതരണോദ്ഘാട​നം ​ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി​. അനുഷ ​നിർവഹിക്കുന്നു

കടലുണ്ടി: കടലുണ്ടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്​തു .​ രണ്ടുഘട്ടമായി വയോജനങ്ങൾക്ക് 4 ലക്ഷത്തിന്റെയും ഭിന്നശേഷിക്കാർക്ക് 2 ലക്ഷത്തിന്റെയും ഉപകരണങ്ങ​ളും വീൽ ചെയറുകൾ, ശ്രവണ സഹായ ഉപകരണങ്ങളും വിവിധ തരം വാക്കിംഗ് സ്റ്റിക്കുകൾ എന്നിവയാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിതരണോദ്ഘാട​നം ​ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി​. അനുഷ ​നിർവഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻ മുരളി മുണ്ടെങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർപേഴ്സൺ ബിന്ദു പച്ചാട്ട്, കൺവീനർ ഗീത കെ, എന്നിവർ പ്രസംഗിച്ചു. ഭവ്യ കെ സ്വാഗതവും അനുപമ സി നന്ദിയും പറഞ്ഞു.