സർട്ടിഫിക്കറ്റ് വിതരണം
Wednesday 14 May 2025 8:01 PM IST
മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേന്ദ്ര സർക്കാർ പദ്ധതി ആയ ജൻ ശിക്ഷൺ സൻസാഥിനാന്റെ കീഴിൽ നടന്ന കമ്പ്യൂട്ടർ കോഴ്സ് വിജയിച്ച വിദ്യാർത്ഥികൾക്കായി സർട്ടിഫിക്കറ്റ് വിതരണം നടന്നു. പായിപ്ര ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ. എം. ഷാജി ഉദ്ഘാടനം നിർവഹിച്ചു. പായിപ്ര പഞ്ചായത്ത് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട സുജാത ജോൺ, മാധ്യമ പുരസ്കാരം നേടിയ കെ.എം. ഫൈസൽ എന്നിവർക്ക് പുരസ്കാരം നൽകി ആദരിച്ചു. ജൻ ശിക്ഷൺ ഡയറക്ടർ കെ. ഡി ആന്റണി പദ്ധതി വിശദീകരണം നടത്തി. പ്രോഗ്രാം ഓഫീസർ സന്ധ്യാ പണിക്കർ സർട്ടിഫിക്കറ്റ് വിതരണം നടത്തി.